മുംബൈ : ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ച അജിത് പവാറിനെ തള്ളി എൻസ്പി നേതാവ് ശരദ് പവാര്‍ .170 എംഎൽമാർ തങ്ങൾക്ക് ഒപ്പമുണ്ടെന്നും എന്‍സിപിക്കും ശിവസേനയ്ക്കും സര്‍ക്കാരുണ്ടാക്കാന്‍ അംഗബലമുണ്ട്. അജിത് പവാറിന് എംഎല്‍എമാരുടെ പിന്തുണയില്ല. ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂറുമാറ്റനിരോധനനിയമം ഉണ്ടെന്ന് അജിത്തിനൊപ്പമുള്ളവര്‍ ഓര്‍ക്കണമെന്നും ശരദ് പവാര്‍ താക്കീത് നൽകി. 10–11 എംഎല്‍എമാര്‍ അജിത് പവാറിനൊപ്പം രാജ്ഭവനില്‍ എത്തിയിരുന്നു. എംഎല്‍എമാരുടെ ഒപ്പുള്ള കത്ത് അജിത് പവാര്‍ ദുരുപയോഗിച്ചുവെന്ന് എന്‍സിപി വക്താവ്. എൻസിപി നേതാവ് ശരദ് പവാര്‍ 4.30ന് എംഎല്‍എമാരുടെ യോഗം വിളിച്ചു. അജിത് പവാറിന്റെ നീക്കം അറിഞ്ഞില്ലെന്ന് ശരദ് പവാര്‍ വ്യക്തമാക്കിയിരുന്നു. ബിജെപിയുമായി സഖ്യമില്ല. പാര്‍ട്ടിയും കുടുംബവും പിളര്‍ന്നെന്ന് ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു.
അതിനാടകീയ നീക്കങ്ങൾക്കൊടുവിലാണ് മഹാരാഷ്ട്രയിൽ എൻസിപി-ബിജെപി സർക്കാർ രൂപികരിച്ചത്. ബി.ജെ.പി സര്‍ക്കാര്‍ രാവിലെ എട്ടുമണിയോടെ അധികാരമേറ്റു. ദേവേന്ദ്ര ഫഡ്നാവിസ് രണ്ടാം വട്ടം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി. എന്‍.സി.പി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍.സി.പി പിളര്‍ത്തിയാണ് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചത്‍.രാവിലെ 5.47നാണ് രാഷ്്ട്രപതി ഭരണം പിന്‍വലിച്ച് ഉത്തരവിറങ്ങിയത്. എന്‍.സി.പി ബി.ജെ.പിയെ പിന്തുണയ്ക്കുന്നില്ലെന്നും അജിത് പവാറിന്റെ തീരുമാനം വ്യക്തിപരമാണെന്നും ശരദ് പവാര്‍ വ്യക്തമാക്കി. അജിത് പവാര്‍ വഞ്ചിച്ചതാണെന്നും പിന്നില്‍ നിന്ന് കുത്തിയെന്നും ശിവസേനയും ആരോപിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon