ന്യൂഡൽഹി: ഇന്ത്യയിലേക്ക് തീവ്രവാദികളെ കയറ്റി അയക്കുന്നുണ്ടെന്ന് പാകിസ്താൻ സമ്മതിച്ച കാര്യമാണെന്ന് വിദേശ കാര്യ മന്ത്രി എസ്.ജയശങ്കർ. ഇന്ത്യയുമായി സൗഹൃദബന്ധം സ്ഥാപിക്കുന്നത് പാകിസ്താൻ ഗൗരവമായി എടുക്കുന്നുണ്ടെങ്കിൽ ദാവൂദ് ഇഹ്രാഹിം, ഹാഫീസ് സയീദ് തുടങ്ങിയ തീവ്രവാദികളെയും കുറ്റവാളികളേയും കൈമാറണമെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് പത്രമായ ലി മോൻഡെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജയശങ്കർ ഇങ്ങനെ പറഞ്ഞത്.
പാകിസ്താൻ തീവ്രവാദ വ്യവസായം വികസിപ്പിച്ചെടുക്കുകയും അക്രമത്തിനായി ഇന്ത്യയിലേക്ക് തീവ്രവാദികളെ കയറ്റി അയക്കുകയും ചെയ്യുന്നതിനാൽ വർഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല. ഇക്കാര്യം പാകിസ്താൻ തന്നെ നിഷേധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു . തീവ്രവാദത്തെ പരസ്യമായി പിന്തുണക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന ഒരു അയൽരാജ്യവുമായി സംസാരിക്കാനും ചർച്ച ചെയ്യാനും ഏത് രാജ്യമാണ് തയ്യാറാകുകയെന്നും ജയശങ്കർ ചോദിച്ചു. സഹകരിക്കാനുള്ള യഥാർത്ഥ സന്നദ്ധത പ്രകടമാക്കുന്ന നടപടികൾ ഞങ്ങൾക്ക് ആവശ്യമാണ്. ഉദാഹരണത്തിന്, പാകിസ്താനിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള നിരവധി ആളുകളുണ്ട്. അവരെ ഞങ്ങൾക്ക് കൈമാറുക, അതാണ് ഞങ്ങൾക്ക് പറയാനുള്ളത്-ജയശങ്കർ സ്പഷ്ടമായി പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon