ഇരുപതിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പൊതുവിഭാഗത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്നാരംഭിക്കും. ഡിസംബര്‍ 6 മുതല്‍ 13 വരെ തിരുവനന്തപുരത്താണ് മേള നടക്കുന്നത്. 1000 രൂപയാണ് പൊതുവിഭാഗത്തിനുള്ള ഡെലിഗേറ്റ് ഫീസ്. ഡിസംബര്‍ 6ന് വൈകിട്ട് ആറു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്യുന്നത്. നടി ശാരദ ഉദ്ഘാടനച്ചടങ്ങിലെ മുഖ്യാതിഥിയാകും. അര്‍ജന്‍റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം. അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക.
ആകെ 10,000 പാസുകളാണ് വിതരണം ചെയ്യാനുദ്ദേശിക്കുന്നത്. ഇതില്‍ 8500 പ്രതിനിധികള്‍ക്കാണ് ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുള്ളത് .നവംബര്‍ 26 മുതല്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ 1500 രൂപ അടയ്ക്കേണ്ടിവരും. ചലച്ചിത്ര - ടി.വി രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ക്കും നവംബര്‍ 15 മുതല്‍ 25 വരെ രജിസ്റ്റര്‍ ചെയ്യാം. ശാരദയുടെ റെട്രോസ്പെക്റ്റീവും, ലെനിന്‍ രാജേന്ദ്രന്‍, എം.ജെ രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗവും മേളയിലുണ്ടാകും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon