അങ്കമാലി: എറണാകുളം അങ്കമാലിയില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. ഓട്ടോ ഡ്രൈവറും യാത്രക്കാരയ മൂന്ന് സ്ത്രീകളുമാണ് മരിച്ചത്.ദേശീയപാതയില്‍ അങ്കമാലി ബാങ്ക് കവലയിൽ യു ടേൺ തിരിയുകയായിരുന്ന ഓട്ടോയുടെ പിറകിൽ സ്വകാര്യ ബസിടിച്ചാണ് അപകടം ഉണ്ടായത്.
ഓട്ടോയിലുണ്ടായിരുന്നവര്‍ തല്‍ക്ഷണം മരിച്ചു. ഓട്ടോ ഡ്രൈവര്‍ അങ്കമാലി മങ്ങാട്ടുകര പനങ്ങാട്ടുപറമ്പിൽ ജോസഫ് (58), അങ്കമാലി കല്ലുപാലം പാറക്ക വീട്ടിൽ ജോർജിന്റെ ഭാര്യ മേരി (58), ജോർജിന്റെ സഹോദരിമാരായ അങ്കമാലി കറുകുറ്റി മാമ്പ്ര കിടങ്ങേൻ വീട്ടിൽ മേരി (65), മൂക്കന്നൂർ കൈപ്രമ്പാടൻ തോമസിന്റെ ഭാര്യ റോസി (52) എന്നിവരാണ് മരിച്ചത്.
അങ്കമാലി സെന്റ് ജോർജ് ബസലിക്ക പള്ളിയിൽ ദിവ്യബലിയിൽ പങ്കെടുക്കുവാൻ പോകും വഴിയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പൂര്‍ണമായി തകര്‍ന്ന ഓട്ടോയില്‍ നിന്ന് മൃതദേഹം പുറത്തെത്തിക്കാന്‍ ഏറെ പ്രയാസപ്പെട്ടു. ഒടുവില്‍ ഫയര്‍ഫോഴ്സ് എത്തി ക്രെയിന്‍ ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon