തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോയി വനമേഖലയിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിയായ മതപ്രഭാഷകൻ ഷഫീഖ് അൽഖാസിമിയെ വീണ്ടും ജയിലിലടച്ചു. തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിട്ട പ്രതിയെ നാലുദിവസത്തെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കി ജയിലിൽ എത്തിച്ചത്.
പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ നാലുദിവസത്തിനിടയിൽ ഇയാളെ, സംഭവസ്ഥലത്തും ഒളിവിൽ താമസിച്ച കൊച്ചിയിലുൾപ്പെടെയും എത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. തിരുവനന്തപുരം പോക്സോ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
This post have 0 komentar
EmoticonEmoticon