ന്യൂഡൽഹി: രാഷ്ട്രീയ അട്ടിമറിയിലൂടെ മഹാരാഷ്ട്രയില്‍ ബി.ജെ.പി. സര്‍ക്കാരിനെ അവരോധിച്ചതിനെതിരേ ത്രികക്ഷിസഖ്യം നല്‍കിയ ഹര്‍ജിയിൽ വാദം കേൾക്കുന്നു. ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനെ ചോദ്യം ചെയ്ത് ശിവസേന-എൻസിപി-കോൺഗ്രസ് ത്രികക്ഷികൾ സമർപ്പിച്ച ഹർജി ഞായറാഴ്ച പരിഗണിച്ച സുപ്രീംകോടതി എല്ലാ കക്ഷികള്‍ക്കും നോട്ടീസ് നൽകിയിരുന്നു.
ഭൂരിപക്ഷം അവകാശപ്പെട്ട് ഫഡ്നവിസ് നല്‍കിയ കത്തും അദ്ദേഹത്തെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചുകൊണ്ട് ഗവര്‍ണര്‍ നല്‍കിയ കത്തും തിങ്കളാഴ്ച രാവിലെ ഹാജരാക്കാനാണ് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി നിര്‍ദേശിച്ചത്. ഇതനുസരിച്ച് ഇന്ന് കത്തുകള്‍ കൈമാറി.
Monday, 25 November 2019
Next article
Next Post
Previous article
Previous Post
Advertisement
More on
This post have 0 komentar
EmoticonEmoticon