ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥികൾക്കെതിരെയുണ്ടായ പൊലീസ് അതിക്രമം ലോക്സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.കെ കുഞ്ഞാലികുട്ടി ലോക്സഭയില്‍ നോട്ടീസ് നൽകി.വൻതോതിൽ ഫീസ് വർധിപ്പിച്ച സർവ്വകലാശാല നടപടിയിൽ പ്രതിഷേധിച്ച് ജെ.എൻ.യു വിദ്യാർഥികൾ ഇന്നലെ സമാധാനപരമായി പാർലമെന്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് കുഞ്ഞാലിക്കുട്ടി എംപി ലോക്സഭയിൽ നോട്ടീസ് നൽകിയത്. വിദ്യാർഥികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിന് പകരം പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാനുള്ള ശ്രമങ്ങളാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നും കുഞ്ഞാലിക്കുട്ടി ലോക്സഭാ സെക്രട്ടറി ജനറലിന് നൽകിയ നോട്ടീസിൽ ആരോപിച്ചു.
HomeUnlabelled ജെ.എൻ.യു വിദ്യാർഥികൾക്കെതിരെയുണ്ടായ പൊലീസ് അതിക്രമം; കുഞ്ഞാലിക്കുട്ടി എംപി ലോക്സഭയിൽ നോട്ടീസ് നൽകി
Tuesday, 19 November 2019
Next article
Next Post
Previous article
Previous Post
Advertisement
More on
This post have 0 komentar
EmoticonEmoticon