കാശ്മീര്‍: കശ്മീരിലെ നിര്‍ത്തിവെച്ച ട്രെയിന്‍ ഗതാഗതം ഇന്ന് മുതല്‍ പുനരാരംഭിക്കും. ഭാഗികമായാണ് ട്രെയിൻ ഗതാഗതം ഇന്ന് പുനരാരംഭിക്കുന്നത്. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370 ാം അനുച്ഛേദം റദ്ദാക്കുന്നതിനു മുൻപാണ് സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്.
ശ്രീനഗര്‍ - ബരാമുള്ള റൂട്ടിലെ സര്‍വീസുകളാവും ആദ്യം പുനരാരംഭിക്കുക. നോര്‍ത്തേണ്‍ റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ കഴിഞ്ഞ ദിവസം ബരാമുള്ളയിലേക്ക് ട്രെയിനില്‍ യാത്രചെയ്ത് സുരക്ഷ വിലയിരുത്തിയിരുന്നു. കാശ്‌മീരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ട സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസ് ചൊവ്വാഴ്ച പുനരാരംഭിക്കുമെന്ന് റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
എന്നാൽ, കാശ്‌മീരിൽ ഇപ്പോഴും ജനജീവിതം സാധാരണ നിലയിലായിട്ടില്ല. പലപ്രദേശങ്ങളും ഇപ്പോഴും സേനയുടെ കർശന നിയന്ത്രണത്തിലാണ്. ജനങ്ങൾ പലരും വീടുകളിൽ തന്നെ തുടരുകയാണ്. പ്രധാന നേതാക്കളും സാധാരണ ജീവിതത്തിലേക്ക് എത്തിയിട്ടില്ല.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon