ന്യൂഡൽഹി : മഹാരാഷ്ട്രയില്‍ നാളെ വിശ്വാസവോട്ട് നടത്താൻ സുപ്രീംകോടതി ഉത്തരവ്. വൈകിട്ട് അഞ്ചുമണിക്കുമുന്‍പ് വിശ്വാസവോട്ടെടുപ്പ് പൂര്‍ത്തിയാക്കണം. ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ മൂന്നംഗബഞ്ചാണ് വിധി പറഞ്ഞത്. കുതിരക്കച്ചവടം തടയാന്‍ എത്രയുംവേഗം വിശ്വാസവോട്ട് ആവശ്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി. രഹസ്യബാലറ്റ് ഉപയോഗിക്കരുത്. ഓപ്പണ്‍ ബാലറ്റ് വേണം. നടപടിക്രമങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി സുപ്രീംകോടതിയില്‍ നടന്ന ചൂടേറിയ വാദ പ്രതിവാദങ്ങളുടെ ക്ലൈമാക്സായിരുന്നു വിധി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon