തിരുവനന്തപുരം: വാളയാർ സംഭവത്തിൽ പ്രതിഷേധിച്ച് മന്ത്രി എ കെ ബാലന് നേരെ കെ എസ് യുവിന്റെ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരം നഗരസഭാമന്ദിരത്തിന് മുന്നിലെ റോഡിൽ വെച്ചായിരുന്നു മന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിച്ചത്. രാവിലെ എട്ടേമുക്കാലോടെയായിരുന്നു സംഭവം.
നിയമസഭാസമ്മേളനത്തിന് പോവുകായിരുന്ന മന്ത്രിയെ അഞ്ച് കെ എസ് യു പ്രവർത്തകർ ചേർന്നാണ് കരിങ്കൊടി കാണിച്ചത്. പോലീസ് തടഞ്ഞതിനെ തുടർന്ന് രണ്ട് പ്രവർത്തകർ ഓടി രക്ഷപ്പെട്ടു. ബാക്കി മൂന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
പ്രതിഷേധത്തിനിടെ വഴിയാത്രക്കാരിയായ സ്ത്രീയ്ക്ക് പരിക്കേറ്റു. നിലത്തു വീണതിനെ തുടർന്ന് ഇവരുടെ കൈയ്ക്ക് പരിക്കേറ്റതായാണ് സൂചന. ഇവരെ പോലീസ് പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടു പോയി. വാളയാർ സംഭവത്തിൽ മന്ത്രി എ കെ ബാലന് നേരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ടാഗോർ ഹാളിന് സമീപം മന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിക്കാൻ എബിവിപി പ്രവർത്തകർ എത്തിയിരുന്നു. ഇതിനെ തുടർന്ന് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon