ഫിലഡല്‍ഫിയ: യുഎസില്‍ വെടിവയ്പ് തുടർക്കഥയാകുന്നു. പെന്‍സില്‍വാനിയയിലെ ഫിലഡല്ഫിയയിലുണ്ടായ വെടിവയ്പില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ ആറു പേരെയും ആശുപത്രിയിൽ പ്രവേശിച്ചു.
ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 11.30ഓടെ ക്ലിയര്‍ഫീല്‍ഡ് സ്ട്രീറ്റിലാണ് വെടിവെപ്പുണ്ടായത്. 14നും 27നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അക്രമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon