തിരുവനന്തപുരം : പ്രതിപക്ഷത്തെ നാല് എം.എല്‍.എമാര്‍ക്കെതിരെ സ്പീക്കറുടെ ശാസന. അന്‍വര്‍ ജോണ്‍ .റോജി.എം.ജോണ്‍. ഐ.സി ബാലകൃഷ്ണന്‍ എല്‍ദോസ് കുന്നപ്പള്ളി എന്നീ എം.എല്‍.എ മാര്‍ക്കാണ് ശാസന നടപടി. സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ച നടപടിക്കെതിരെയാണ് സ്പീക്കറുടെ ശാസന.
സഭയുടെ അന്തസിനു ചേരാത്ത വിധം എം.എല്‍.എമാര്‍ പ്രവര്‍ത്തിച്ചുവെന്ന് സ്പീക്കര്‍ പറഞ്ഞു. ചട്ടം ലംഘിച്ചാല്‍ നടപടി സ്വീകരിക്കേണ്ടത് ചെയറിന്റെ കര്‍ത്തവ്യമാണെന്നും സഭയുടെ ചരിത്രത്തില്‍ ഇല്ലാത്തവിധം പ്രതിപക്ഷം പെരുമാറുന്നുവെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ചട്ടവിരുദ്ധമായ പ്രവൃത്തികളിൽ നടപടി അനിവാര്യമാണ്. സഭയുടെ അന്തസ്സിന് നിരക്കാത്ത പ്രവർത്തിയിൽ നടപടി അംഗീകരിക്കണമെന്നും സ്പീക്കർ അറിയിച്ചു.
സംവാദങ്ങള്‍ക്കൊപ്പം പ്രതിഷേധം ഉയരുന്നത് സ്വാഭാവികമാണെന്നും നടപടി ചട്ടവിരുദ്ധമാണെന്നും പ്രതിപക്ഷം. കക്ഷിനേതാക്കളുടെ യോഗത്തില്‍ സ്പീക്കര്‍ നടപടി അറിയിച്ചില്ല. പ്രതിപക്ഷത്തോട് ആലോചിക്കാതെയുള്ള നടപടിയെന്നും ചെന്നിത്തല.നടപടിക്കെതിരെ പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. പരിമിതമായ നടപടി പോലും അംഗീകരിക്കാനുള്ള ജനാധിപത്യ ബോധം പോലുമില്ലേ എന്ന് സ്പീക്കറുടെ പ്രതികരണം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon