തിരുവനന്തപുരം: പന്തീരാങ്കാവില്‍ രണ്ട് വിദ്യാര്‍ത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ നടപടി സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിയമപരമായ പരിശോധനയിലൂടെ തിരുത്താൻ സര്‍ക്കാരിന് കഴിയും. നേരത്തെ ചിലര്‍ക്കെതിരെ യുഎപിഎ ചുമത്തി, പിന്നീട് തിരുത്തിയത് മറക്കരുതെന്നും പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തിൽ കോടിയേരി വ്യക്തമാക്കി.
യുഎപിഎ പൊലീസ് ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമല്ല. യുഎപിഎ കരിനിയമമാണെന്നതിൽ സിപിഎമ്മിന് സംശയമില്ല. യുഎപിഎ വിഷയത്തിൽ മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ട് തട്ടിലാണെന്ന പ്രചാരണം അസംബന്ധമാണെന്നും മാവോയിസ്റ്റ് വഴി തെറ്റ് എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. ആയുധം ഉപേക്ഷിച്ചാൽ മാവോയിസ്റ്റുകൾക്ക് പ്രവർത്തിക്കാൻ സാഹചര്യം നല്‍കുമെന്നും ലേഖനത്തിൽ കോടിയേരി വ്യക്തമാക്കുന്നുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon