നിഗൂഢതകള്‍ നിറച്ച പോസ്റ്ററുകളാണ് പുതിയ ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സിന്റേതായി പുറത്തുവരാറുള്ളത്. ഇത്തവണയും ആ പതിവ് തെറ്റിയില്ല. പ്രേക്ഷകര്‍ക്ക് ഒരു പിടിയും തരാത്ത രീതിയിലുള്ളതാണ് പുറത്തു വന്ന പുതിയ പോസ്റ്ററും. നസ്രിയയാണ് ഇത്തവണ പോസ്റ്ററിലുള്ളത്. നസ്രിയയും ഫഹദും വിവാഹ ശേഷം ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യകതയും ട്രാന്‍സിനുണ്ട്. പതിവുപോലെ സംവിധായകന്‍ അന്‍വര്‍ റഷീദ് തന്നെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്.
എന്നാല്‍ ഫഹദിന്റെ നായികയായിട്ടാണാ നസ്രിയയെത്തുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. പക്ഷേ ഒരു ന്യൂജന്‍ വേഷത്തിലാണ് താരം പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. വിവാഹശേഷം പൃഥ്വിരാജിന്റെ അനുജത്തിയായി കൂടെ എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും ചിത്രത്തില്‍ നായിക വേഷമല്ലായിരുന്നു നസ്രിയയ്ക്ക്. അന്‍വര്‍ റഷീദ് ഒരുക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെ മലയാളികള്‍ കാത്തിരിക്കുന്നത്. ഡിസംബര്‍ 20ന് ട്രാന്‍സ് തിയേറ്ററില്‍ എത്തും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon