തിരുവനന്തപുരം : ശബരിമല ലേലം ഏറ്റെടുക്കാനാളില്ലാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗുരുതര പ്രതിസന്ധിയിൽ. ലേലത്തിലൂടെ 40 കോടി ലഭിക്കേണ്ടിടത്ത് ഇതുവരെ ലഭിച്ചത് എട്ട് കോടി മാത്രം. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കേണ്ട നാളികേരത്തിന്റെ ലേലവും നിലയ്ക്കൽ ടോൾ പിരിവും ഇത്തവണ കരാറുകാരാരും ഏറ്റെടുത്തില്ല. യുവതി പ്രവേശന വിവാദത്തെ തുടർന്ന് ലേലമെടുത്ത കരാറുകാർ നഷ്ടത്തിലായതാണ് കാരണം.
സ്ത്രീ പ്രവേശന വിവാദത്തേയും പൊലീസ് നിയന്ത്രയങ്ങളെയും തുടർന്ന് കഴിഞ്ഞ വർഷം ലേലമെടുത്തവർക്ക് വൻ നഷ്ടമാണുണ്ടായത്. ഇത്തവണയും ഇതു ആവർത്തിക്കുമോയെന്ന ഭയമാണ് കരാറെടുക്കുന്നതിൽ നിന്നും കരാറുകാർ പിന്മാറാൻ കാരണം. നാളികേരം, കടകൾ, പാർക്കിംഗ് ഫീസ് എന്നിവ ഉൾപ്പെടെ 310 ഇനങ്ങളിലാണ് ശബരിമല ഉത്സവ കാലത്ത് ലേലം നടക്കുന്നത്. ഇതിൽ ഈ വർഷം ഇതുവരെ 20 ഇനങ്ങൾ മാത്രമാണ് കരാർ ഏറ്റെടുത്തത്. ഓരോ വർഷവും ശരാശരി 40 കോടി രൂപയാണ് ലേലത്തിൽ നിന്നും ലഭിക്കുക.
This post have 0 komentar
EmoticonEmoticon