തിരുവനന്തപുരം: അട്ടപ്പാടിയിൽ മാവോവാദികളുമായി ഏറ്റുമുട്ടൽ നടന്നതിന് തെളിവായി പോലീസ് പുറത്തുവിട്ട വീഡിയോയിലെ ദൃശ്യങ്ങൾ കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണെന്ന് സിപിഐ സംസ്ഥാന അസിറ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. വെടിവെപ്പ് നടന്ന മഞ്ചക്കണ്ടി സന്ദർശിച്ച സിപിഐ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയത് പ്രകാശ് ബാബുവായിരുന്നു.
മഞ്ചക്കണ്ടിയിൽ ഏറ്റുമുട്ടൽ നടന്നു എന്ന് പറഞ്ഞത് തെറ്റാണെന്ന് തങ്ങൾ അവിടെ പോയപ്പോൾ ബോധ്യമായി. അവിടുത്തെ ഊര് മൂപ്പനുമായും ആദിവാസികളുമായും ഞങ്ങൾ സംസാരിച്ചു. അവിടെ കാണുന്ന ഷെഡ്ഡ് മൂന്നോ നാലോ ദിവസത്തിന് മുമ്പ് പോലീസ് നിർമിച്ചതാണ്. മാവോയിസ്റ്റുകൾ ഉപയോഗിച്ച് വരുന്ന ഷെഡ്ഡാണിതെന്നാണ് പോലീസ് പറഞ്ഞത്. ആഹാരം കഴിച്ച് കൊണ്ടിരിക്കെ മാവോവാദികളെ പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ് ഞങ്ങൾക്കവിടെ സന്ദർശിച്ചപ്പോൾ ബോധ്യപ്പെട്ടതെന്നും പ്രകാശ് ബാബു പറഞ്ഞു.
പോലീസ് പുറത്തുവിട്ട വീഡിയോയിലെ ദൃശ്യങ്ങൾ കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണ്. വെടിവെപ്പ് നടക്കുന്ന സമയത്ത് എല്ലാവരും കമിഴ്ന്ന് കിടക്കുകയാണ് ചെയ്യാറുള്ളത്. ആ സമയത്ത് ആരാണ് നിന്ന് വീഡിയോ പകർത്തിയതെന്ന് വ്യക്തമാക്കണം. ആ ദൃശ്യങ്ങൾ കണ്ടാൽ തന്നെ അസ്വാഭാവികത മനസ്സിലാകും. അന്വേഷണത്തിലൂടെ ഇത് കണ്ടെത്തണം. തണ്ടർബോൾട്ടിന്റെ വൻസംഘം നിൽക്കുന്ന സന്ദർഭത്തിൽ മണിവാസകൻ വെടിയുതിർത്തുവെന്ന് പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
This post have 0 komentar
EmoticonEmoticon