ads

banner

Friday, 29 November 2019

author photo

കയ്പ്പമംഗലം: കടന്നൽക്കൂട്ടത്തിന്റെ കുത്തേറ്റ് സ്ത്രീകൾ ഉൾപ്പെടെ പത്തോളം പേർക്ക് പരിക്കേറ്റു. ചെന്ത്രാപ്പിന്നി ഈസ്റ്റ് മാവുംവളവില്‍ വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. ഗുരുതരാവസ്ഥയിലായ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൗസല്യ, പ്രേമലത, വിഷ്‌ണു, സന്ദീപ് എന്നിവർക്കാണ് കടന്നൽ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്.

കൊല്ലാശേരി കൗസല്യയുടെ വീട്ടുവളപ്പിലാണ് കടന്നല്‍ക്കൂട്ടം ഇളകി ആക്രമിച്ചത്. 82 വയസുള്ള കൗസല്യക്കും മകള്‍ പ്രേമലതയ്ക്കുമാണ് (60) ആദ്യം കുത്തേറ്റത്. ഇവർക്ക് ദേഹമാസകലം കുത്തേറ്റു. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവരുടെ കരച്ചില്‍ കേട്ട് രക്ഷിക്കാനെത്തിയവര്‍ക്കും കടന്നല്‍ കുത്തേറ്റു. മാടക്കായി വിഷ്ണു (27), സന്ദീപ് എന്നിവര്‍ക്കും സാരമായി കുത്തേറ്റു. നാല് പേരെയും കരാഞ്ചിറ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement