തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ കെഎസ്‌യു പ്രവർത്തകനെ എസ്‌എഫ്‌ഐ നേതാവ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലില്‍ വച്ച് കെഎസ്‍യു പ്രവര്‍ത്തകന്‍ നിതിന്‍ രാജിനെ മര്‍ദ്ദിക്കുന്നതിന് മുമ്ബാണ് ഭീഷണിപ്പെടുത്തിയത്.
വര്‍ഷങ്ങളായി ഹോസ്റ്റലില്‍ താമസിക്കുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള ഏട്ടപ്പന്‍ എന്ന മഹേഷാണ് യൂണിവേഴ്സിറ്റി കോളജില്‍ കെ.എസ്.യുവിന്റെ കൊടി പൊക്കിയാല്‍ കൊല്ലുമെന്ന് കൊലവിളി മുഴക്കുന്നത്.
യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലില്‍ വ്യാഴാഴ്ചയാണ് കെഎസ്യു പ്രവര്ത്തകന് നേരെ എസ്എഫ്ഐ യുടെ അക്രമം ഉണ്ടായത്. കെഎസ്‌യു യുണിറ്റ് ഭാരവാഹിയും, സജീവ കെഎസ്‌യു പ്രവര്‍ത്തകനുമായ രണ്ടാം വര്‍ഷ എം എ വിദ്യാര്‍ത്ഥിയായ നിതിന്‍ രാജിനാണ് മര്‍ദ്ദനമേറ്റത്. കോളേജ് ഹോസ്റ്റലില്‍ വെച്ച് എസ്എഫ്‌ഐ നേതാവായ മഹേഷിന്റ നേതൃത്വത്തിലുള്ള സംഘമാണ് നിതിന്‍ രാജിനെ ആക്രമിച്ചത്. ഈ അക്രമത്തിന് മുൻപുള്ള ദൃശ്യമാണ് പുറത്ത് വന്നത്.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ നിതിന്‍ രാജ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ കെഎസ്‌യു യുണിറ്റ് രൂപീകരിക്കാന്‍ മുന്നില്‍ നിന്നതും കോളേജ് ഹോസ്റ്റലില്‍ താമസിക്കാന്‍ ധൈര്യം കാണിച്ചതുമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പരാതി. നാഭിക്കും, ജനനേന്ദ്രിയത്തിനും മര്‍ദ്ദനമേറ്റെന്നും പറയുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon