ലക്‌നൗ: ആര്‍ട്ടിക്കള്‍ 370, അയോദ്ധ്യ, തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും പൗരത്വ നിയമം നടപ്പാക്കുകയും ചെയ്തതിലൂടെ 130 കോടി ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ അടല്‍ ബിഹാരി മെഡിക്കല്‍ സര്‍കലാശാലയുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'ആര്‍ട്ടിക്കിള്‍ 370, രാമക്ഷേത്രം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമാധാനപരമായാണ് പരിഹരിച്ചത്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരിച്ചു. ഇത്തരം വെല്ലുവിളികള്‍ക്ക്130 കോടി ഇന്ത്യക്കാര്‍ ആത്മവിശ്വാസത്തോടെയാണ് പരിഹാരം കണ്ടെത്തിയത്', മോദി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 ഒരു പഴയ രോഗമായിരുന്നെങ്കില്‍ അത് പരിഹരിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വം ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഉത്തര്‍പ്രദേശില്‍ അക്രമസംഭവങ്ങളെ പ്രധാനമന്ത്രി അപലപിക്കുകയും ചെയ്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon