ലഖ്നൗ: പൗരത്വഭേദഗതി നിയമത്തിനെതിരായി അലീഗഢ് മുസ്ലിം സര്വലകലാശാലയില് നടന്ന പ്രതിഷേധത്തിനിടെ പോലീസ് കടുത്ത മനുഷ്യാവകാശ ലംഘനം നടത്തിയതായി റിപ്പോര്‍ട്ട്. യുദ്ധസമാനമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചും ഭീകരവാദികളെ നേരിടുന്നതിന് സമാനമായിട്ടുമാണ് ഉത്തര്‍പ്രദേശ് പോലീസ് വിദ്യാര്‍ഥികളെ നേരിട്ടെതെന്നുമാണ് റിപ്പോര്‍ട്ട്. ജയ് ശ്രീറാം എന്നു മുദ്രാവാക്യം വിളിച്ചാണു പോലീസ് വിദ്യാര്‍ഥികളെ ആക്രമിച്ചതെന്നും സ്കൂട്ടറുകള്‍ക്കും വാഹനങ്ങള്‍ക്കും പോലീസ് തീയിട്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു നേരെ പോലീസ് സ്റ്റണ്‍ ഗ്രനേഡുകള്‍ പ്രയോഗിച്ചു. തീവ്രവാദികളെ നേരിടുന്ന തരത്തിലും യുദ്ധസമാനമായ സാഹചര്യത്തിലുമാണു പോലീസ് വിദ്യാര്‍ഥികളെ നേരിട്ടത്. തീവ്രവാദി എന്ന് അര്‍ഥം വരുന്ന തരത്തിലുള്ള മതപരമായ വാക്കുകളും പോലീസുകാര്‍ ഉപയോഗിച്ചു. കണ്ണീര് വാതക ഷെല്ലാണെന്നു കരുതി സ്റ്റണ്‍ ഗ്രനേഡ് എടുത്ത വിദ്യാര്‍ഥിക്കു കൈ നഷ്ടപ്പെട്ടു. എന്നാല്‍ കോളജ് ഈ നടപടികളെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്‍ ഐഎഎസ് ഓഫീസര്‍ ഹര്‍ഷ് മന്ദര്‍, പ്രെഫസര്‍ നന്ദിനി സുന്ദര്‍ എഴുത്തുകാരന് നടാഷ ബദ്വാര്‍ എന്നിവരടക്കം 13 മനുഷ്യാവകാശ പ്രവര്‍ത്തര്‍ നടത്തിയ വസ്തുതാന്വേഷറിപ്പോര്ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. സംഭവ സമയത്ത് ക്യാമ്ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മറ്റു ദൃക്സാക്ഷികളില്‍ നിന്നടക്കം മൊഴികള്‍ രേഖപ്പെടുത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
എന്നാല്‍, റിപ്പോര്‍ട്ട് തള്ളിയ അലിഗഡ് സിറ്റി എസ്പി അഭിഷേക് വിദ്യാര്‍ഥികളാണ് അക്രമത്തിന് തുടക്കമിട്ടതെന്നും പോലീസ് ആത്മരക്ഷയ്ക്കായി മിനിമം ഫോഴ്സ് ഉപയോഗിക്കുകയായിരുന്നുവെന്നും പറഞ്ഞു. എത്ര സ്റ്റണ്‍ ഗ്രനേഡുകള്‍ ഉപയോഗിച്ചുവെന്ന് അന്വേഷണത്തിനുശേഷം മാത്രമേ പറയാനാവൂ എന്നും എസ്പി പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon