മതപരിവര്‍ത്തന വിവാദത്തില്‍പ്പെട്ട കോട്ടയം വെക്കം സ്വദേശിനി ഹാദിയയുടെ പിതാവ് അശോകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം വൈക്കത്ത് നടന്ന ശബരിമല സംരക്ഷണ സദസില്‍ വച്ചാണ് അദ്ദേഹം ബി.ജെ.പി അംഗത്വമെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ി.ജെ.പി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണനാണ് അശോകന് പാര്‍ട്ടി അംഗത്വം നല്‍കിയത്.
സി.പി.ഐ അനുഭാവിയായിരുന്ന അശോകന്‍ തന്റെ മകളുടെ മതപരിവര്‍ത്തന വിവാദത്തിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും മാനസികമായി അകന്നുവെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സേലത്ത് ഹോമിയോ പഠനത്തിനിടെയാണ് ഹാദിയ ഇസ്ലാം മതം സ്വീകരിക്കുന്നതും പിന്നീട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഷെഫിന്‍ ജഹാനെ വിവാഹം കഴിക്കുന്നതും.
സ്‌കൂള്‍ രേഖകളിലുണ്ടായിരുന്ന അഖിലയെന്ന പേര് ഹാദിയയെന്ന് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയതാണെന്നും മകളെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് പിതാവ് അശോകന്‍ നല്‍കിയ ഹര്‍ജിയില്‍ ഹാദിയയെ പിതാവിനൊപ്പം വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പിന്നീട് നടന്ന നിയമ പോരാട്ടത്തിനൊടുവില്‍ ഹാദിയയെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം വിടാന്‍ സുപ്രീ കോടതി ഉത്തരവിടുകയായിരുന്നു.
This post have 0 komentar
EmoticonEmoticon