ഫിലിപ്പീന്‍സ് സുന്ദരി കാത്രിയോണ എല്‍സാ ഗ്രേ 2018 ലെ മിസ്സ് യൂണിവേഴ്സായി. ബാങ്കോക്കില്‍ തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തിലാണ് വിശ്വസുന്ദരി പട്ടം ഫിലിപ്പീന്‍സ് നേടിയത്.
രണ്ടാം സ്ഥാനം ദക്ഷിണാഫ്രിക്കയുടെ തമ്രിയാന്‍ ഗ്രീന്‍പയും മൂന്നാം സ്ഥാനം വെനസ്വേലയുടെ സ്റ്റെഫാനി ഗുട്ടേര്‍സുമാണ് സ്വന്തമാക്കിയത്. ഇന്ത്യയുടെ നെഹ്വല്‍ ചൗദാസമയ്ക്ക് 22ാം സ്ഥാനത്തെത്തി. ഇത്തവണ വിവിധ രാജ്യങ്ങളില്‍നിന്നായി 94 സുന്ദരികളാണ് മത്സരിച്ചത്. സംഗീതത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഇരുപത്തിനാലുകാരിയായ കാത്രിയോണ എയ്ഡ്സ് രോഗികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അഭിഭാഷകയും അദ്ധ്യാപികയുമാണ്.
ഫസ്റ്റ് റണ്ണറപ്പായ മിസ് ദക്ഷിണാഫ്രിക്ക തമ്രിയാന്‍ ഗ്രീന്‍പ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ്. സെക്കന്‍ഡ് റണ്ണറപ്പ് മിസ് വെനസ്വേല സ്റ്റെഫാനി ഗുട്ടേര്‍സ് നിയമ വിദ്യാര്‍ത്ഥിനിയാണ്. സ്പെയിനിന്റെ ആംഗല പോണ്‍സ് മിസ് യൂണിവേഴ്സ് മത്സരത്തിനെത്തുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡറായി ചരിത്രം സൃഷ്ടിച്ചു. അറുപത്തിയേഴാമത് മിസ് യുണിവേഴ്സ് മത്സരത്തില്‍ പ്രശസ്തരായ വനിതാ സംരഭകരും ഫാഷന്‍ ഡിസൈനര്‍മാരും മുന്‍ വര്‍ഷങ്ങളിലെ വിജയികളും വിധികര്‍ത്താക്കളായി എത്തി. തായ്ലന്റിലെ ബാങ്കോക്കിലാണ് മത്സരം നടന്നത്.

This post have 0 komentar
EmoticonEmoticon