തിരുവനന്തപുരം: എല്ലാ സൗജന്യ സേവനങ്ങളും നിര്‍ത്താനൊരുങ്ങി രാജ്യത്തെ ബാങ്കുകള്‍. ബാങ്കിങ് സേവനങ്ങള്‍ക്കെല്ലാം ജിഎസ്ടി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി. ബാങ്കുകളുടെ ജിഎസ്ടി തീരുവ 18 ശതമാനമായാണ് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.
ഇതോടെ ചെക്ക് ബുക്ക്, ഡെബിറ്റ് കാര്‍ഡ് തുടങ്ങിയ നിലവിലെ സൗജന്യ സേവനങ്ങള്‍ക്ക് ഉപഭോക്താക്കള്‍ പണം നല്‍േണ്ടി വരും. ഇതുവരെയായി ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്കു നല്‍കിയ എല്ലാ സൗജന്യ സേവനങ്ങള്‍ക്കുമുള്ള നികുതിയായി 40,000 കോടി രൂപ നല്‍കണമെന്ന് നികുതി വകുപ്പ് നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. തുക അടക്കാത്തതിനെ തുടര്‍ന്ന് വീണ്ടും നോട്ടീസ് നല്‍കി.
ബാങ്കിങ് സേവനങ്ങള്‍ക്ക് ജിഎസ്ടി ചുമത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ഉപഭോക്താക്കള്‍ എല്ലാ ബാങ്കിങ് സേവനങ്ങള്‍ക്കും തുക അടക്കേണ്ടി വരും.
This post have 0 komentar
EmoticonEmoticon