ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പോലീസ് അനുമതി നല്‍കി. നാലു പേര്‍ക്കാണ് ശബരിമലയില്‍ പോകാന്‍ അനുമതി നല്‍കിയത്. തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാടു സ്വീകരിച്ചതായും പോലീസ് അറിയിച്ചു.കഴിഞ്ഞ ദിവസം മല കയറുവാനായി എരുമേലിയില്‍ എത്തിയ ഇവരോട്
പുരുഷവേഷം ധരിക്കണമെന്നു പോലീസ് ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെ ഇവര്‍ അവിടെ നിന്നു തിരിക്കുകയായിരുന്നു. രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നീവരാണ് ഇരുമുടിക്കെട്ടുമായി എത്തിയത്.
ലിംഗവിവേചനം പാടില്ലെന്ന വിധി സ്ത്രീകളെ ഉദ്ദേശിച്ചാണെന്നും ഭിന്നലിംഗക്കാര്‍ക്ക് ഈ വിധി ബാധകമാണോയെന്ന കാര്യത്തില്‍ വ്യക്തത വരുത്താനുണ്ടെന്നും പോലീസ് ഇവരെ അറിയിച്ചിരുന്നു. ഭിന്നലിംഗക്കാരുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ടു പോലീസ് നിയമോപദേശവും തേടിയിരുന്നു.
This post have 0 komentar
EmoticonEmoticon