ads

banner

Monday, 17 December 2018

author photo

 മയക്കുമരുന്നുമായി പിടിയിലായ അശ്വതി ബാബുവിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. ഞായറാഴ്ച്ചയാണ് മയക്കുമരുന്നുമായി സിനിമാനടിയും ഡ്രൈവറും പിടിക്കപ്പെട്ടത്.നടി അശ്വതി ബാബു താമസിച്ചിരുന്ന കാക്കനാട് പാലച്ചുവട് ഡിഡി ഗോള്‍ഡന്‍ ഗേറ്റ് ഫ്‌ളാറ്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍നിന്നാണ് ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ പോലീസ് പിടികൂടിയത്. 

എംഡിഎംഎ ഇനത്തില്‍പ്പെട്ട ലഹരിമരുന്നാണ് ഇവരില്‍നിന്നു കണ്ടെത്തിയത്.?ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണിത്. വില്പനയ്ക്കായി മയക്കുമരുന്ന് ബാംഗളൂരില്‍നിന്നു ബിനോ ഏബ്രഹാമാണ് കൊണ്ടുവന്നതെന്നു പോലീസ് പറഞ്ഞു.ഗ്രാമിന് 2000 രൂപയിലധികം വില വരുന്ന ലക്ഷക്കണക്കിനു രൂപയുടെ എംഡിഎംഎ മയക്കുമരുന്നാണ് ഇവിടെനിന്നും പിടികൂടിയത്.

ലഹരിമരുന്ന് ഉപയോഗിച്ചതിന് മുമ്പ് ഇവര്‍ ദുബായില്‍ അറസ്റ്റിലായിട്ടുണ്ട്. 2016ല്‍ ആയിരുന്നു ഇത്. അന്ന് 20 വയസ് മാത്രം പ്രായം. അതേസമയം മയക്കുമരുന്ന് മാത്രമല്ല പെണ്‍വാണിഭ സംഘങ്ങളുമായും അശ്വതിക്കു ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. പോലീസ് പിടിച്ചെടുത്ത മൊബൈലില്‍ നിന്ന് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതായി പ്രമുഖ ദിനപത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.

ഉറവിടം കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അതേസമയം ഇവരുടെ പാലച്ചുവടിലെ ഡിഡി ഗോള്‍ഡന്‍ ഗേറ്റ് ഫ്ളാറ്റില്‍ ലഹരിമരുന്ന് നിശാപാര്‍ട്ടികള്‍ നടന്നിരുന്നതായി അയല്‍വാസികള്‍ പറഞ്ഞിരുന്നു. നിരവധി യുവതികളും അന്യ പുരുഷന്മാരും ഇവരുടെ ഫ്ളാറ്റിലെത്തുന്നത് പതിവായിരുന്നു. പലപ്പോഴും അര്‍ധരാത്രി വരെ നീളുന്ന പാര്‍ട്ടികളായിരുന്നു ഇത്.

മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ ചിത്രത്തിലും പ്രധാന സീരിയലുകളിലും അഭിനയിച്ച് തിളങ്ങി നിന്ന അശ്വതി ബാബുവിന്റെ ബന്ധങ്ങള്‍ പോലീസിനെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement