ന്യൂയോര്‍ക്ക്: 'വൈന്‍' ആപ്ലിക്കേഷന്റെ സഹസ്ഥാപകനായ കോളിന്‍ ക്രോളി(34) യെയാണ് മാന്‍ഹാട്ടനിലെ അപാര്‍ട്ടമെന്റ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീഡിയോ ക്ലിപ്പുകള്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന ആപ്ലിക്കേഷനാണ് വൈന്‍. ജനപ്രിയ ഗെയിം ആപ്ലിക്കേഷനായ എച്ച് ക്യു ട്രിവ്യയുടെ സഹസ്ഥാപകന്‍ കൂടിയാണ് ഇദ്ദേഹം.
ക്രോളിനെതിരെ എച്ച് ക്യു ട്രിവ്യയില്‍ നിന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. മോശം സ്വഭാവത്തെ തുടര്‍ന്നായിരുന്നു ഇതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിതമായ മയക്കു മരുന്ന ഉപയോഗമാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
This post have 0 komentar
EmoticonEmoticon