ലഖ്‌നൗ; പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ മധ്യപ്രദേശില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 50 ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജബല്‍പൂരില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണവും ഏര്‍പ്പെടുത്തി.
അതിനിടെ പ്രതിഷേധം അക്രമാസക്തമായ ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത തുടരും. ഉത്തര്‍പ്രദേശില്‍ ഇന്നലെയുണ്ടായ അക്രമങ്ങളില്‍ ആറു പേരാണ് മരിച്ചത്. സംസ്ഥാനത്തെ പല നഗരങ്ങളിലും ഇന്റര്‍നെറ്റ് നിയന്ത്രണം തുടരുകയാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon