ads

banner

Saturday, 21 December 2019

author photo

ദില്ലി: പൗരത്വനിയമ ഭേദ​ഗതി വിഷയത്തിൽ കോൺ​ഗ്രസ് പ്രസിഡന്റ് സോണിയ​ ​ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. പൗരത്വ നിയമഭേദ​ഗതിയെ ദേശീയ പൗരത്വ രജിസ്റ്ററുമായി കൂട്ടിക്കെട്ടിയാണ് സോണിയ ​ഗാന്ധി ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നതെന്നാണ് നിർമ്മല സീതാരാമന്റെ ആരോപണം. വിഷയത്തിൽ പ്രതിഷേധിക്കുന്നവർ നിയമം വ്യക്തമായി വായിച്ചു നോക്കണമെന്നും വ്യക്തത ആവശ്യമുണ്ടെങ്കിൽ ചോദിക്കണമെന്നും ധനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.

തെറ്റിദ്ധാരണയും ഭയവും അരക്ഷിതാവസ്ഥയും പ്രചരിപ്പിക്കുന്നവരിൽ നിന്ന് ജനങ്ങൾ അകലം പാലിക്കണം. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ഇടതുപക്ഷം എന്നിവര്‍ പൗരത്വ നിയമ ഭേദഗതിയെയും ഇതുവരെ വിജ്ഞാപനം നടത്താത്ത ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍ കൂട്ടിക്കെട്ടി രാജ്യത്തെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. നിരാശരായ അവരുടെ അഭിപ്രായപ്രകടനങ്ങളില്‍ വീഴരുത്.- നിര്‍മല സീതാരാമന്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി ഒരു ഇന്ത്യന്‍ പൗരനും പൗരത്വം നിഷേധിക്കുന്നില്ല. യഥാർത്ഥത്തിൽ ഇന്ത്യന്‍ പൗരന്മാരെ ബാധിക്കാത്ത നിയമമാണ് അത്. സോണിയാ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത് വളരെ ദൗർഭാ​ഗ്യകരമാണെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു. പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയില്‍ അഭയം തേടിയ അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുവേണ്ടിയാണ് പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നത്. എഴുപത് വർഷമായി അവർ അതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു, നിര്‍മല സീതാരാമന്‍ പറഞ്ഞു

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement