ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യ രജിസ്റ്ററിനും(എന്‍പിആര്‍) 2021ലെ ജനസംഖ്യ കണക്കെടുപ്പ് നടപടികള്‍ക്കും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി. എന്‍പിആറിന് 3900 കോടി രൂപയും ജനസംഖ്യാ കണക്കെടുപ്പിന് 8700 കോടി രൂപയും വകയിരുത്തി. എന്‍പിആറും പൗരത്വ രജിസ്റ്ററും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.
സെന്‍സസിന്റെ ഭാഗമായി ജനങ്ങള്‍ രേഖകളോ ബയോ മെട്രിക് വിവരങ്ങളോ നല്‍കേണ്ടതില്ലെന്ന് പ്രകാശ് ജാവദേക്കർ വ്യക്തമാക്കി. ജനങ്ങള്‍ നല്കുന്ന വിവരങ്ങളില്‍ കേന്ദ്രത്തിന് പൂര്‍ണവിശ്വാസമുണ്ട്. മൊബൈല്‍ ആപ്പ് വഴിയും വിവരങ്ങള്‍ നല്‍കാമെന്നും ജാവഡേക്കര്‍ പറഞ്ഞു. 2020 മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെയാണ് സെന്‍സസ്-എന്‍പിആര്‍ കണക്കെടുപ്പ് നടക്കുക.
പൗരത്വ നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനസംഖ്യാ രജിസ്റ്റര്‍ പരിഷ്കരണവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര ഭരണകൂടം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon