ads

banner

Tuesday, 24 December 2019

author photo

ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യ രജിസ്റ്ററുമായി സംസ്ഥാനങ്ങള്‍ സഹകരിക്കരുതെന്ന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്‍പിആര്‍ എന്നത് സെന്‍സസ് അല്ലെന്നും എന്‍പിആറില്‍ വീട്ടുവീഴ്ച ചെയ്യരുതെന്നും യെച്ചൂരി പറഞ്ഞു.

2021 ലെ സെൻസസ്, ദേശീയ ജനസംഖ്യാ രജിസ്റ്റർ ഇവ രണ്ടിനുമുള്ള വിവരശേഖരണത്തിനാണ് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കിയത്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ എതിർപ്പ് തള്ളിയാണ് ദേശീയ ജനസംഖ്യ രജിസ്റ്ററുമായി കേന്ദ്രം മുന്നോട്ട് പോകുന്നത്. 

2021ലെ സെൻസസിന് മുന്നോടിയായി ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്നതിനാണ് കേന്ദ്രസെൻസസ് വകുപ്പും ആഭ്യന്തരവകുപ്പും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നത്. എന്നാല്‍ ഈ രജിസ്റ്ററിൽ നിന്നാണ് ദേശീയപൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ ആലോചിക്കുന്നതെന്ന റിപ്പോർട്ടുകൾ  നിലനിൽക്കുന്നുണ്ട്.  പൗരത്വ നിയമഭേദഗതിയുടെ പശ്ചാത്തലത്തിൽ ഉയർന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ്  ജനസംഖ്യാ രജിസ്റ്റർ  തയ്യാറാക്കുന്നതിനുള്ള  നടപടികളുടമായി സഹരിക്കേണ്ടതില്ലെന്ന് കേരള സംസ്ഥാനസർക്കാർ തീരുമാനിച്ചത്. 

പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്‍റെ തുടർച്ചയായാണ് ജനസംഖ്യാ രജിസ്റ്റർ നടപടികൾ നിർത്തിവെക്കാന്‍ തീരുമാനം.  ഭരണഘടനാമൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതാണ് കേന്ദ്രസർക്കാർ നീക്കമെന്ന് പുതിയ തീരുമാനം പ്രഖ്യാപിച്ച് കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപിച്ചു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement