തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലിം വിരുദ്ധ പരമാമര്‍ശം നടത്തിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയ്ക്കെതിരെ നടപടി വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇത് സംബന്ധിച്ച് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന് ടിക്കാറാം മീണ റിപ്പോര്‍ട്ട് നല്‍കി.
ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് ശ്രീധരന്‍ പിള്ള നടത്തിയതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയമലംഘനം നടത്തിയതിന് ശ്രീധരന്‍ പിള്ളക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കി. ഇത് രേഖപ്പെടുത്തിയ ഹൈക്കോടതി, ശ്രീധരന്‍ പിള്ളക്കെതിരെ നടപടിയാവശ്യപ്പെട്ട് ആറ്റിങ്ങല്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഇലക്ടറല്‍ ഏജന്റായ വി ശിവന്‍കുട്ടി നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി.
ജനപ്രാതിനിധ്യ നിയമത്തിലെ 123(3എ), 125 വകുപ്പുകള്‍ ശ്രീധരന്‍ പിള്ള ലംഘിച്ചുവെന്നും ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന് വേണ്ടി നടത്തിയ പ്രചരണ പരിപാടിക്ക് അനുമതിയുണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ സുദീപ് ജെയിനിന് എഴുതിയ കത്തിന്റെ പകര്‍പ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ ഹാജരാക്കി.
തിരഞ്ഞെടുപ്പ് കാലത്ത് മതം, വംശം, ജാതി, സമുദായം, ഭാഷ, എന്നിവയുടെ അടിസ്ഥാനത്തില്‍ ജനവിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന 125ാം വകുപ്പ് കുറ്റക്കാരന് മൂന്നുവര്‍ഷം വരെ തടവ് ശിക്ഷയും പിഴയുമാണ് വ്യവസ്ഥ ചെയ്യുന്നത്.
സ്ഥാനാര്‍ത്ഥിയോ അയാളുടെ ഏജന്റോ മതം, വംശം, ജാതി, സമുദായം, ഭാഷ, എന്നിവയുടെ അടിസ്ഥാനത്തില്‍ ജനവിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനെ തിരഞ്ഞെടുപ്പ് അഴിമതിയായാണ് 123(3എ) വകുപ്പ് കാണുന്നത്. ഇവയാണ് ശ്രീധരന്‍ പിള്ള ലംഘിച്ചിരിക്കുന്നത്.
This post have 0 komentar
EmoticonEmoticon