കൊച്ചി: കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ബസ് ഉടമ സുരേഷ് ചോദ്യം ചെയ്യലിനായി ഇന്നും ഹാജരായില്ല. ആരോഗ്യപ്രശ്‌നമുള്ളതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്നാണ് സുരേഷ് പൊലീസിനെ അറിയിച്ചത്.
ചികിത്സാ രേഖകള്‍ ഹാജരാക്കാന്‍ സുരേഷ് കല്ലടയോട് പൊലീസ് ആവശ്യപ്പെട്ടു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ക്കു മുമ്പാകെ ഹാജരാകണമെന്നാണ് കല്ലട സുരേഷിനോട് പൊലീസ് നിര്‍ദേശിച്ചിരിക്കുന്നത്. ഇന്നുകൂടി ഹാജരായില്ലെങ്കില്‍ പൊലീസിന്റെ ഭാഗത്തുനിന്നും കടുത്ത നടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon