തിരുവനന്തപുരം: അപകീര്‍ത്തി കേസില്‍ ശശി തരൂര്‍ എംപിക്കെതിരായ വാറണ്ട് കോടതി സ്വമേധയാ പിന്‍വലിച്ചു. ശശി തരൂർ എഴുതിയ ദി ഗ്രേറ്റ് ഇന്ത്യന്‍ നോവലില്‍ നായര്‍ സ്ത്രീകളെ അപമാനിച്ചുവെന്ന ഹര്‍ജിയില്‍ ഹാജരായില്ലെന്നു കാണിച്ചാണ് അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.
എന്നാല്‍, കോടതി നല്‍കിയ സമന്‍സില്‍ ഹാജരാകേണ്ട തീയതി രേഖപ്പെടുത്തിയിരുന്നില്ലെന്നു പകര്‍പ്പു സഹിതം തരൂര്‍ കോടതിയെ അറിയിച്ചതോടെയാണു വാറന്റ് പിന്‍വലിച്ചത്.
തരൂര്‍ 30 വര്‍ഷം മുന്‍പ് എഴുതിയ നോവലില്‍ നായര്‍ സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ചു ബിജെപി പ്രവര്‍ത്തകയായ അഭിഭാഷകയാണു പാര്‍ലമെന്റ് തിരഞ്ഞെടുപ്പു സമയത്തു കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസമാണു കേസെടുത്തത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon