അഗര്‍ത്തല: ത്രിപുരയിലെ സിപാഹിജാല ജില്ലയില്‍ കന്നുകാലികളെ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മതിന്‍ മിയയെ എന്ന 29 വയസുകാരനെയാണ് ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്. ആശുപത്രിയിലിരിക്കെയാണ് മരണം.
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപമുള്ള ഗൊരുര്‍ബന്ദിലാണ് രണ്ട് പശുക്കളുമായി മതിന്‍ മിയയെ (29) ഞായറാഴ്ച വെളുപ്പിന് ഗ്രാമവാസികള്‍ പിടികൂടിയത്. കന്നുകാലികളെ മോഷ്ടിച്ചെന്നാരോപിച്ച് ജനക്കൂട്ടം ഇയാളെ ക്രൂരമായി മര്‍ദിച്ചു. മേലാഘറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇയാള്‍ മരിച്ചുവെന്ന് സോനാമുര സബ് ഡിവിഷണല്‍ പൊലീസ് ഓഫിസര്‍ സൗവിക് ദേ പറഞ്ഞു.
മതിന്റെ അച്ഛന്‍ ഷഫീഖ് മിയയുടെ പരാതിയനുസരിച്ച് രണ്ടാളുകളുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുത്തു. തപന്‍ ഭൗമിക് എന്നയാളുടെ പരാതിയിന്മേല്‍ പശുക്കള്‍ മോഷണം പോയതിന് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മതിന്റെ പേരില്‍ പശുമോഷണത്തിന് മുമ്ബും പരാതി ലഭിച്ചിട്ടുള്ളതായി പൊാലീസ് പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon