ads

banner

Tuesday, 17 December 2019

author photo

 ഗുവാഹാട്ടി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്ന ഗുവാഹാട്ടിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ അസം സര്‍ക്കാര്‍ പിന്‍വലിച്ചു. ക്രമസമാധാന നില വിലയിരുത്താന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. 

 നഗരത്തിലെ കടകളും വ്യവസായ സ്ഥാപനങ്ങളും ഇന്നുമുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും ഗതാഗത സംവിധാനങ്ങള്‍ സാധാരണ നിലയിലാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രതിഷേധം അവസാനിച്ച് ജനജീവിതം സാധാരണ നിലയിലേക്ക് മാറുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ പുനസ്ഥാപിക്കുമെന്നും  അസം സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്‌. 

 പൗരത്വ ഭേദഗതി നിയമത്തിനെതിരേ ജനങ്ങളുടെ പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങിയ സാഹചര്യം കണക്കിലെടുത്ത് ഡിസംബര്‍ 11 മുതലാണ് ഗുവാഹാട്ടിയില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായിരുന്ന ഏറ്റുമുട്ടലില്‍ അഞ്ച് പേരുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. 

 ദിബ്രുഗഡ്‌ ജില്ലയിലെ കര്‍ഫ്യൂ രാവിലെ ആറ് മുതല്‍ എട്ട് വരെയാക്കി കുറച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.  സംസ്ഥാനത്തെ ക്രമസമാധാന നില കൂടതല്‍ മെച്ചപ്പെട്ടതായും നിലവില്‍ പ്രതിഷേധക്കാരായ 190 ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അസം പോലീസ് മേധാവി ഭാസ്‌കര്‍ജ്യോതി മഹാന്‍ത വ്യക്തമാക്കി. സംസ്ഥാനത്തുണ്ടായ അക്രമ പരമ്പര പ്രത്യേക സംഘം അന്വേഷിക്കുമെന്നും  മഹാന്‍ത പറഞ്ഞു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement