ads

banner

Tuesday, 10 December 2019

author photo

ന്യൂഡൽഹി : തിഹാർ ജയിലിൽ ആരാച്ചാരാകാൻ അപേക്ഷ നൽകി തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ ഹെഡ് കോൺസ്റ്റബിൾ എസ് സുബാഷ് ശ്രീനിവാസൻ. നിർഭയയ്ക്ക് നീതി ഉറപ്പാക്കാനാണ് ഡൽഹിയിലെ തീഹാർ ജയിലിൽ ആരാച്ചാരാകാൻ താത്പര്യം അറിയിച്ച് സുഭാഷ് ഡിജിപിക്ക് കത്തയച്ചത്. 

നിർഭയ പീഡനക്കേസ് പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാരില്ലെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് സുഭാഷിന്റെ ശ്രദ്ധയിൽ പെടുന്നത്. ഇതിന് പിന്നാലെയാണ് തിഹാറിൽ ആരാച്ചാരാകാൻ സന്നധതയറിയിച്ചുകൊണ്ട് സുഭാഷ് ഡിജിപിക്ക് കത്തയച്ചത്. ആരാച്ചാരാകൻ തനിക്ക് ശമ്പളം വേണ്ടെന്നും സുഭാഷ് കത്തിൽ പറയുന്നു.
 
മുമ്പ് പരസ്യങ്ങൾ പതിക്കുന്നതിനായി മരങ്ങളിൽ തറച്ചിരിക്കുന്ന ആണി നീക്കം ചെയ്തും, അനാഥ മൃതദേഹങ്ങൾ മറവ് ചെയ്യാൻ മുൻകൈയെടുത്തും, ആവശ്യക്കാർക്ക് കുടിവെള്ളം എത്തിച്ചുകൊടുത്തുമെല്ലാം വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണ് സുഭാഷ്. നിലവിൽ രാമനാഥപുരത്തെ ഇൻ-സർവീസ് ട്രെയിനിംഗ് സെന്ററിലെ ഹെഡ് കോൺസ്റ്റബിളാണ് സുഭാഷ്.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement