ന്യൂഡൽഹി: ജിഎസ്‍ടി കൗൺസിൽ ഇന്ന് ഡൽഹിയിൽ യോഗം ചേരും. ജിഎസ്‍ടി നിരക്ക് വര്‍ദ്ധന, ചില സാധനങ്ങൾക്ക് കൂടുതൽ സെസ് ഏർപ്പെടുത്തിയേക്കും തുടങ്ങിയ സൂചനകൾക്കിടെയാണ് കൗൺസില്‍ യോഗം ചേരുന്നത്. ശനിയാഴ്ച സാമ്പത്തിക മേഖലയിലെ ഉന്നതരുമായി പ്രധാനമന്ത്രി നേരിട്ട് ചർച്ച നടത്തുന്നുണ്ട്. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിൽ ജിഎസ്‍ടി കൗൺസിൽ തീരുമാനം ഏറെ പ്രധാനമാണ്.
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ നഷ്ടപരിഹാരത്തുകയായ 35298 കോടി രൂപ കഴിഞ്ഞ ദിവസം സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുവദിച്ചിരുന്നു. അതിനാൽ യോഗത്തിൽ ഇതു സംബന്ധിച്ച വലിയ പ്രതിഷേധങ്ങൾക്ക് സാധ്യതയില്ല. കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ നഷ്ടപരിഹാരം വൈകിക്കുന്നത് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യാൻ തീരുമാനിച്ച സഹാചര്യത്തിലാണ് പ്രതിഷേധങ്ങൾ ഇല്ലാതിരിക്കാൻ പണം ഉടൻ അനുവദിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon