ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹത്തേയും വഹിച്ച് പിഎസ്‌എല്‍വിയുടെ അമ്ബതാം കുതിപ്പ് പൂര്‍ണ വിജയം. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് 2ബി.ആര്‍ ഒന്നിനേയും വിദേശ രാജ്യങ്ങളുടെ ഒന്‍പത് ഉപഗ്രഹങ്ങളേയും പിഎസ്‌എല്‍വിയുടെ ക്യുഎല്‍ പതിപ്പ് ഭ്രമണപദത്തിലെത്തിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഇന്ന് ഉച്ച കഴിഞ്ഞ് 3.25നായിരുന്നു വിക്ഷേപണം. എസ്‌ആര്‍ ബിജുവാണ് അമ്ബതാം ദൗത്യത്തിന്റെ ഡയറക്ടര്‍. പി.എസ്.എല്‍.വിയുടെ പരിഷ്‌കരിച്ച പതിപ്പായ ക്യു എല്‍ റോക്കറ്റുപയോഗിച്ചാണ് വിക്ഷേപണം. വിക്ഷേപണം വിജയകരമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.
ജപ്പാനിൽ നിന്നുള്ള റഡാർ ഇമേജിംഗ് ഉപഗ്രഹമായ ക്യുപിഎസ് എസ്എആർ, ഇറ്റലിയിൽ നിന്നുള്ള ടൈവാക്ക് 0092, അമേരിക്കയിൽ നിന്നുള്ള ടൈവാക് 0129, ഹോപ്സാറ്റ്, നാല് ലിമുർ ഉപഗ്രഹങ്ങൾ, ഇസ്രയേലിലെ സ്കൂൾ വിദ്യാർത്ഥികൾ നിർമ്മിച്ച ഡുചിഫാറ്റ് 3, എന്നിവയാണ് ഇന്ന് പിഎസ്എൽവി സി 48 ദൗത്യ വിജയകരമായി വാണിജ്യാടിസ്ഥാനത്തിൽ വിക്ഷേപിച്ച ഉപഗ്രങ്ങൾ.
അഞ്ചുവര്‍ഷം കാലാവധിയുള്ള റിസാറ്റ്-2 ബി.ആര്‍.-1. കൃഷി, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ, വനനിരീക്ഷണം തുടങ്ങിയവയ്ക്ക് ഉപയോഗിക്കാവുന്നതാണിത്. ഭൗമോപരിതലത്തില്‍നിന്ന് 576 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിക്കും.
ഇന്നത്തെ വിക്ഷേപണത്തോട് കൂടി പിഎസ്എൽവി വാണിജ്യാടിസ്ഥാനത്തിൽ വിജയകരമായി ബഹിരാകാശത്തെത്തിച്ച വിദേശ ഉപഗ്രങ്ങളുടെ എണ്ണം 319 ആയി ഉയർന്നു. 20 രാജ്യങ്ങളിൽ നിന്നുള്ള എഴുപത് വ്യത്യസ്ത ഇടപാടുകാരുടെ ഉപഗ്രങ്ങളാണ് 1994നും 2019നും ഇടയിൽ പിഎസ്എൽവി വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon