തിരുവനന്തപുരം: കൈതമുക്കില്‍ കുട്ടികള്‍ മണ്ണുതിന്നെന്ന ആരോപണത്തെതുടര്‍ന്ന് സംസ്ഥാന ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ് പി ദീപക് രാജിവച്ചു. സര്‍ക്കാരിന് നാണക്കേടുണ്ടാക്കി എന്ന ആരോപണത്തെതുടര്‍ന്ന് ദീപക്കിനോട് രാജിവയ്ക്കാന്‍ സി.പി.എം ആവശ്യപ്പെട്ടിരുന്നു.
ശിശുക്ഷേമ സമിതി പ്രസിഡന്റായ മുഖ്യമന്ത്രിക്ക് ദീപക് രാജിക്കത്ത് കൈമാറി.
കൈതമുക്ക് റെയില്‍വേ പുറമ്ബോക്കില്‍ താമസിച്ചിരുന്ന കുടുംബത്തിലെ കുട്ടികള്‍ വിശപ്പുമൂലം മണ്ണു വാരി തിന്നുവെന്നായിരുന്നു പരാമര്‍ശം. പിന്നീട് ഈ പരാമര്‍ശം തെറ്റാണെന്ന് ബോധ്യപ്പെട്ടതായും ദീപക് വ്യക്തമാക്കിയിരുന്നു.
ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ടു ദീപക് നടത്തിയ പരാമര്‍ശം സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും വിലയിരുത്തിയിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon