ദിസ്പുര്‍: ദേശീയ പൗരത്വ ഭേദഗതി ബില്ലില്‍ നടപ്പിലാക്കുന്നതിനെതിരെ ആസാമില്‍ വ്യാഴാഴ്ച ബന്ദ്. വിഘടനവാദി സംഘടനയായ ഉള്‍ഫയാണ് വ്യാഴാഴ്ച ആസാമില്‍ ബന്ദ് പ്രഖ്യാപിച്ചത്.
പ്രതിഷേധം ശക്തമായതോടെ ത്രിപുരയിലും ആസാമിന്റെ ചില ഭാഗങ്ങളിലും കേന്ദ്രം സൈന്യത്തെ വിന്യസിച്ചിരുന്നു. ഇതുവരെ രണ്ട് സംസ്ഥാനങ്ങളിലുമായി മൂന്ന് കമ്ബനി സൈന്യത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് ലോക്സഭയില്‍ ബില്‍ പാസാക്കിയത്. 80നെതിരെ 311 വോട്ടിനാണ് ലോക്സഭയില്‍ ബില്‍ പാസാക്കിയത്. രാജ്യസഭയിലും ബില്ലിന്മേലുള്ള ചര്‍ച്ച പുരോഗമിക്കുകകയാണ്. സഭയില്‍ ചോദ്യോത്തരവേളയും ഒഴിവാക്കിയിട്ടുണ്ട്. പൗരത്വ ബില്ലിലൂടെ കേന്ദ്രം നടപ്പാക്കുന്നത് ഹിന്ദുത്വ അജന്‍ഡയെന്നാണ് കോണ്‍ഗ്രസ് വിമര്‍ശനം.
കോണ്‍ഗ്രസ്, എസിപി, ടിആര്‍എസ്, സിപിഎം, ഡിഎംകെ എന്നിവര്‍ ബില്ലിനെ എതിര്‍ത്തപ്പോള്‍ അണ്ണാഡിഎംകെയും ജെഡിയുവും ബില്ലിനെ പിന്തുണയ്ക്കുന്നുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon