ads

banner

Friday, 20 December 2019

author photo

രാജ്യം മുഴുവൻ നടക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിൽ പരക്കെ നടക്കുന്നത് ഭരണകൂടത്തിന്റെ അടിച്ചമർത്തലാണ്. പോലീസിനെ മർദ്ദന ഉപകരണമാക്കി  സമാധാനപരമായി പ്രതിഷേധിക്കുന്ന  വിദ്യാർത്ഥികളെ ഉൾപ്പെടെ തല്ലിച്ചതക്കുന്ന കാഴ്ച്ചകളാണ് ദിവസങ്ങളായി രാജ്യം കാണുന്നത്. ഈ പ്രതിഷേധങ്ങൾ രാജ്യം മുഴുവൻ എത്തിക്കുന്നതിനായി മാധ്യമ ലോകം തന്നെ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. എന്നാൽ ആ മാധ്യമ കാഴ്ചകളെയും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ ബിജെപി ഭരണകൂടം.

പൗരത്വ ഭേദഗതിക്കെതിരായ പോരാട്ടത്തിൽ മംഗളൂരുവിൽ രണ്ടുപേരെ വെടിവെച്ച് കൊന്ന പോലീസ് ഇപ്പോൾ മരിച്ചവരുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. മുൻപെങ്ങും കേട്ടുകേൾവിയില്ലാത്ത പോലീസ് നടപടിയാണ് നടക്കുന്നത്. 

തികച്ചും പ്രതിഷേധാര്ഹമായ നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഒരു ജനാധിപത്യ രാജ്യത്ത് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള മാധ്യമ പ്രവർത്തകരുടെ അവകാശത്തെയാണ് പോലീസ് രാജിലൂടെ കർണാടകയിലെ ബിജെപി ഭരണകൂടം ഇല്ലായ്മ ചെയ്യുന്നത്. മാധ്യമ പ്രവർത്തകരുടെ കണ്ണടക്കുന്ന ഈ നടപടിയെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. എതിർക്കപ്പെടേണ്ടതാണ്. 

ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തുമ്പോൾ അത് അടിച്ചൊതുക്കാനുള്ള നടപടികൾ ജനാധിപത്യ മര്യാദയ്ക്ക് നിലക്കാത്ത രീതിയിൽ മോദി - ഷാ സഖ്യം നടപ്പിലാക്കി വരികയാണ്. ഭരണകൂട നടപടിയെ ചോദ്യം ചെയ്യുന്ന ഓരോ സ്ഥലത്തും ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ ഇല്ലാതാക്കിയാണ് ഭരണകൂടം അത്തരം പ്രതിഷേധങ്ങളെ പുറംലോകമറിയാതെ ഒതുക്കുന്നത്. പ്രതിഷേധമുയരുന്ന, അതിന് സാധ്യതയുള്ള ഇടങ്ങളിലെല്ലാം മൊബൈൽ സേവനങ്ങൾ ലഭ്യമല്ല. കാശ്മീരിലെല്ലാം മാസങ്ങളായി ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ ഇല്ല. ഒരു അർധരാത്രി ഏകപക്ഷീയമായി ഒരു സംസ്ഥാനത്താകെ റദ്ദ് ചെയ്‌ത ഇന്റർനെറ്റ് സേവനം കാശ്‌മീരിന്റെ മിക്ക ഭാഗങ്ങളിലും ഇപ്പോഴും പുനഃസ്ഥാപിച്ചിട്ടില്ല. ആസാമിലുൾപ്പെടെ രാജ്യ തലസ്ഥാനത്ത് വരെ സേവനങ്ങൾ റദ്ദാക്കിയിരുന്നു.

ഇത്തരം അവസരങ്ങളിൽ പോലും വാർത്തകൾ നിര്ഭയതോടെ ജനങ്ങളിലെത്തിച്ചത് മാധ്യമങ്ങളായിരുന്നു. രാജ്യത്തെ പലമാധ്യമങ്ങളെയും തങ്ങളുടെ ചൊൽപ്പടിക്ക് അനുസരിച്ച് നിർത്തുന്നുണ്ട് ഭരണകൂടം. എന്നാൽ അതിന് പുറത്തുള്ള മാധ്യമങ്ങൾ സത്യം ലോകത്തെ അറിയിക്കുന്നുണ്ട്. ഇപ്പോഴിതാ അത്തരം സാഹചര്യങ്ങളെ ഇല്ലാതാക്കുകയാണ് പോലീസ് രാജിലൂടെ കർണാടകയിലെ ബിജെപി ഭരണകൂടം.

ഈ രാജ്യത്തെ ജനാധിപത്യത്തിൽ ഏറെ പങ്കുള്ള മാധ്യമങ്ങളെ വരെ പൂട്ടിട്ട് നിർത്തിയിട്ട്, അടിച്ചമർത്തി എന്താണ് ഈ രാജ്യത്ത് നടപ്പാക്കാൻ ഒരുങ്ങുന്നത്. മാധ്യമപ്രവർത്തകരുടെ മുഖത്ത് നോക്കി നിങ്ങൾ പറയുന്ന ഓരോ 'Shut up' ഉം ഈ രാജ്യത്തെ ജനതയോടുള്ള, ഇവിടുത്തെ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ഇതാണോ ഈ രാജ്യത്തെ ജനാധിപത്യം എന്ന് ആവർത്തിച്ച് ചോദിക്കുകയാണ്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement