ന്യൂഡൽഹി : മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം രാജ്യത്ത് ഭീകരവാഴ്ച നടക്കുന്നതിന്റെ തെളിവാണിതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. മന്ത്രി ഇ.ചന്ദ്രശേഖരനും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത നടപടിയില്‍ പ്രതിഷേധിച്ചു.
ഇന്ന് രാവിലെയാണ് പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിധേഷധത്തില്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകരെ മംഗളൂരു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ക്യാമറയടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon