ന്യൂയോര്‍ക്ക്: കാസ്സിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 11 ട്രൂപ്പ് യുഎസ് സൈനികര്‍ക്ക് പരിക്കേറ്റതായി യുഎസ് പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വാദം ഇതോടെ പൊളിഞ്ഞു.
അല്‍ അസദ് താവളത്തിലെ 11 സൈനികര്‍ക്കാണ് ആക്രമണത്തിന്റെ ആഘാതം മൂലം തലച്ചോറിനു ക്ഷതമേറ്റത് സ്ഥിരീകരിക്കപ്പെട്ടു. ഇവരില്‍ 8 പേരെ വിദഗ്ധ ചികിത്സയ്ക്ക് ജര്‍മനിയിലേക്കും 3 പേരെ കുവൈത്തിലെക്കും കൊണ്ടുപോയി. ആക്രമണം നടക്കുമ്ബോള്‍ താവളത്തിലെ 1,500 സൈനികരും ബങ്കറുകളിലായിരുന്നു. ഇതിനിടെ, യുഎസ് സേനയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം പുനരാരംഭിച്ചെന്ന റിപ്പോര്‍ട്ട് ഇറാഖ് നിഷേധിച്ചു.
അതിനിടെ, യുക്രൈന്‍ വിമാനം അബദ്ധത്തില്‍ ആക്രമിച്ച സൈന്യത്തെ പിന്തുണച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ളാ അലി ഖമനയി രംഗത്തെത്തി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon