പാലക്കാട്: ബിജെപി ജില്ലാ അധ്യക്ഷന്മാരെ നാളെ പ്രഖ്യാപിച്ചേക്കും. നടപടികളില്‍ അതൃപ്തി രേഖപ്പെടുത്തിയ കേന്ദ്ര നേതൃത്വം, സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ച ശേഷം ജില്ലാ അധ്യക്ഷന്മാരെ തീരുമാനിക്കാം എന്നു നിലപാടെടുത്തെങ്കിലും പിന്നീട് അയയുകയായിരുന്നു.
ഇന്നലെ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നാളെ ജില്ലാതല പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണു സൂചന. സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനവും ഇതോടൊപ്പം നടന്നേക്കും. തിങ്കളാഴ്ചയാണ് ബി ജെ പി ദേശീയ അധ്യക്ഷനെ പ്രഖ്യാപിക്കുന്നത്.
തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി വി വി രാജേഷ്, കൊല്ലത്ത് ബി ബി ഗോപകുമാര്‍, പത്തനംതിട്ടയില്‍ അശോകന്‍ കുളനട, ആലപ്പുഴയില്‍ എം വി ഗോപകുമാര്‍, കോട്ടയത്ത് എന്‍ ഹരി, തൃശൂരില്‍ അഡ്വ. കെ കെ അനീഷ്, പാലക്കാട് ഇ കൃഷ്ണദാസ് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon