തിരുവനന്തപുരം: ആഡംബര ബസുകള്‍ക്ക് പെര്‍മിറ്റ് ഒഴിവാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ നിലപാട് ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. അടുത്ത ബുധനാഴ്ച തൊളിലാളി സംഘടനകളുടെ യോഗം വിളിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. കേന്ദ്ര നടപടി പൊതു ഗതാഗതത്തെ തകർക്കുമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.
22 സീറ്റുകളില്‍ കൂടുതലുള്ള ആഡംബര ടൂറിസറ്റ് ബസുകള്‍ക്ക് പെര്‍മിറ്റില്ലാതെ ഓടാന്‍ അനുവദിക്കുന്നതിന് മോട്ടര്‍വാഹനനിയമത്തില്‍ ഭേദഗതി വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ നിക്കം.
ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ അഭിപ്രായം അറിയിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. റൂട്ടും നിരക്കും നിശ്ചയിച്ച് യാത്രക്കാരെ കൊണ്ടുപോകുന്നതിനുള്ള സ്റ്റേജ് ക്യാരേജ് പെര്‍മിറ്റ് ഇതോടെ ഇല്ലാതാകും. ഇത് പൊതു ഗതാഗതസംവിധാനത്തെ ഇല്ലാതാക്കുമെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ നിലപാട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon