ബെയ്ജിംഗ്: ചൈനയില്‍ ഭീതി വിതച്ച് കൊറോണ വൈറസ് പടരുന്നു. വൈറസ് ബാധിയെ തുടര്‍ന്ന് രണ്ടു പേര് രാജ്യത്ത് മരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. 41 പേരില്‍ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.
വിവിധയിടങ്ങളിലായി 1700 ഓളം പേര്‍ക്ക് രോഗം പടര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് ബ്രിട്ടനിലെ എംആര്‍സി സെന്റര്‍ അധികൃതര്‍ വെളിപ്പെടുത്തി. വ്യൂഹാന്‍ നഗരത്തില്‍ ഡിസംബറിലാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് രോഗം മൂലം രണ്ട് പേര് മരണപ്പെടുകയായിരുന്നു.
ജലദോഷം മുതല്‍ ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങള്‍ക്കുവരെ കാരണമാകുന്ന വൈറസുകളാണ് കൊറോണ വൈറസ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon