ads

banner

Saturday 4 January 2020

author photo

ശ്രീനഗര്‍: റോഹിങ്ക്യകളെ രാജ്യത്ത്​ നിന്ന്​ പുറത്താക്കുകയാണ്​ സര്‍ക്കാറി​​ന്റെ അടുത്ത ലക്ഷ്യമെന്ന്​ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്​. അയല്‍രാജ്യങ്ങളി​ലെ ആറ്​ ന്യൂനപക്ഷങ്ങള്‍ക്ക്​ മാത്രമാണ്​ സി.എ.എയുടെ ആനുകൂല്യം നല്‍കുന്നത്​. റോഹിങ്ക്യകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ലെന്നും മന്ത്രി പറഞ്ഞു. 

 ജമ്മുകശ്​മീര്‍ ഉള്‍പ്പടെ രാജ്യത്തി​​ന്റെ എല്ലാ ഭാഗത്തും പൗരത്വ ഭേദഗതി നിയമം ബാധകമാവും. അടുത്ത ലക്ഷ്യം റോഹിങ്ക്യകളെ രാജ്യത്ത്​ നിന്ന്​ പുറത്താക്കുകയാണ്​. ജമ്മുകശ്​മീരില്‍ കുറേ റോഹിങ്ക്യകളു​ണ്ട്​. അവരെ രാജ്യത്ത്​ നിന്ന്​ പുറത്താക്കാനാണ്​ ഉദ്ദേശം. സി.എ.എ അവര്‍ക്ക്​ സംരക്ഷണം നല്‍കില്ലെന്നും ജിതേന്ദ്ര സിങ്​ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ്​ മന്ത്രിയുടെ പ്രതികരണം.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement