ads

banner

Saturday 4 January 2020

author photo

ലക്‌നൗ: മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭവുമായി ബന്ധപ്പെട്ട യാത്രയിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍വെച്ച്‌ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് കണ്ണന്‍ തന്നെയാണ് ട്വീറ്റ് ചെയ്തത്.

അലിഗഡ് മുസ്‌ലിം സര്‍വകലാശാലയ്ക്കു സമീപം റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചിരുന്നത്. 

പൊലീസ് മാന്യമായാണ് പെരുമാറിയത്. സ്റ്റേഷനിലേക്കല്ല, മറിച്ച്‌ ഹോട്ടലിലേക്കാണ് തന്നെ കൊണ്ടുപോയത്. ഇത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. 

കാശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് കണ്ണന്‍ ഗോപിനാഥന്‍ ഐ.എ.എസ് ജോലി രാജിവച്ചത്. രാജ്യത്ത് നടക്കുന്നത് തെറ്റാണെന്ന് തോന്നിയിട്ടും മൗനം പാലിക്കുന്നവര്‍ രാജ്യദ്രോഹികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement