ads

banner

Saturday 4 January 2020

author photo

അഹമ്മദാബാദ്: ജാതീയ പരാമർശവുമായി ഗുജറാത്ത് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി. ഭരണഘടനയുടെ കരട് തയ്യാറാക്കാന്‍ അംബേദ്കര്‍ ചുമതലപ്പെടുത്തിയത് ബ്രാഹ്മണനായ ബിഎന്‍ റാവുവിനെയെന്ന് ഗുജറാത്ത് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി. സാമ്പത്തിക വിദഗ്ധന്‍ അഭിജിത്ത് ബാനര്‍ജിയടക്കം ഇന്ത്യയില്‍ നിന്ന് നൊബേല്‍ നേടിയ ഒമ്പത് പേരില്‍ എട്ട് പേരും ബ്രാഹ്മണരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഹമ്മദാബാദില്‍ രണ്ടാം മെഗാ ബ്രാഹ്മണ്‍ ബിസിനസ്സ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു സ്‌പീക്കർ. "ഭരണഘടനയുടെ കരട് തയ്യാറാക്കിയത് അറുപതോളം രാജ്യങ്ങളുടെ ഭരണഘടന പഠിച്ച ശേഷമാണ്. ഡോ.ബിആര്‍ അംബേദ്കറിനു അത് സമര്‍പ്പിച്ചത് ആരാണെന്ന്നിങ്ങള്‍ക്കറിയാമോ. ഭരണഘടനയുമായി ബന്ധപ്പെട്ട് എന്തു പറയുമ്ബോഴുംഅംബേദ്കറുടെ പേര് മാത്രമാണ് മുന്നോട്ടു വരാറുള്ളത്. അംബേദ്കറിന്റെ തന്നെ വാക്കുകള്‍ എടുത്ത് സംസാരിക്കുകയാണെങ്കില്‍ ഭരണഘടനയുടെ കരട് തയ്യാറാക്കിയത് ബിഎന്‍ റാവുവാണ്. ബെനെഗല്‍ നര്‍സിങ് റാവു- അദ്ദേഹം ബ്രാഹ്മണനാണ്", രാജേന്ദ്ര ത്രിവേദി പറഞ്ഞു.

"ബ്രാഹ്മണര്‍ എല്ലായ്‌പ്പോഴും പുറകില്‍ നിന്ന് മറ്റുള്ളവരെ ഉയര്‍ത്തി കൊണ്ടുവരികയാണ് ചെയ്യുന്നതെന്നാണ് ചരിത്രം പറയുന്നത്. തന്റെ മുന്നില്‍ അംബേദ്കറെ നിര്‍ത്തിയത് ബി എന്‍ റാവുവാണ്. എന്നാല്‍ അംബേദ്കറെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുകയാണ്. കാരണം 1949 നവംബര്‍ 25ന് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം അത് സമ്മതിച്ചിട്ടുമുണ്ട്", ത്രിവേദി കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ കഴിഞ്ഞമാസം ഉണ്ടായ തീപിടിത്തത്തില്‍ 11 പേരെ രക്ഷപ്പെടുത്തിയ ഫയര്‍മാന്‍ രാജേഷ് ശുക്ലയും ബ്രാഹ്മണനാണ്. ഗുജറാത്ത് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കൂടി പങ്കെടുത്ത ചടങ്ങില്‍ വെച്ചായിരുന്നു ഗുജറാത്ത് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയുടെ ജാതീയ പരാമർശം.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement