സമകാലീന ചലച്ചിത്ര ലോകത്ത് ഏറ്റവും ശ്രദ്ധേയനായ സംവിധായകരില്‍ ഒരാളാണ് ബോംഗ് ജൂണ്‍ ഹൊ. ആറ് ഓസ്‍കര്‍ നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ച പാരസൈറ്റ് എന്ന സിനിമയുടെ സംവിധായകനാണ് ബോംഗ് ജൂണ്‍ ഹൊ. പാരസൈറ്റിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. പാരസൈറ്റ് ഇന്ത്യയില്‍ 31ന് റിലീസ് ചെയ്യും. അതേസമയം മാര്‍വെല്‍ സിനിമകള്‍ക്ക് താൻ യോജിച്ചതല്ലെന്ന് പറയുകയാണ് ബോംഗ് ജൂണ്‍ ഹൊ.
വിഖ്യാത സംവിധായകരെ സിനിമകള്‍ സൂപ്പര്‍ ഹീറോ സിനിമകള്‍ ചെയ്യിപ്പിക്കാൻ മാര്‍വെല്‍ ശ്രമിക്കാറുണ്ട്. തന്നെപ്പോലെയുള്ള ഒരു സംവിധായകനെ മാര്‍വെല്‍ ഒരിക്കലും ആഗ്രഹിക്കില്ലെന്നാണ് ബോംഗ് ജൂണ്‍ ഹൊ പറയുന്നത്. അവരില്‍ നിന്ന് ക്ഷണം ലഭിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഞങ്ങള്‍ പരസ്‍പരം ഒട്ടും യോജിച്ചവരല്ല- ബോംഗ് ജൂണ്‍ ഹൊ പറയുന്നു.
ഇറുകിയ വസ്‍ത്രങ്ങള്‍ ധരിക്കുന്ന സൂപ്പര്‍ഹീറോ സിനിമകള്‍ക്ക് എതിരെ നേരത്തെ ബോംഗ് ജൂണ്‍ ഹൊ വിമര്‍ശനവുമായി എത്തിയിരുന്നു. അവരുടെ സര്‍ഗ്ഗാത്മകതയെ ഞാൻ ബഹുമാനിക്കുന്നു. പക്ഷേ സിനിമയിലായാലും ജീവിതത്തിലായാലും മനുഷ്യരെ അങ്ങനെ ഇറുകിയ വസ്‍ത്രങ്ങള്‍ ഇട്ട് നിര്‍ത്താൻ എനിക്ക് കഴിയില്ല. ഞാൻ അങ്ങനെ വസ്‍ത്രം ധരിക്കുകയുമില്ല. എനിക്ക് അത്തരം സിനിമകള്‍ സംവിധാനം ചെയ്യാൻ കഴിയില്ല- ബോംഗ് ജൂണ്‍ ഹൊ പറഞ്ഞിരുന്നു. മികച്ച ചിത്രത്തിനും സംവിധായകനും ഉള്‍പ്പടെയുള്ള ആറ് ഓസ്‍കര്‍ നാമനിര്‍ദ്ദേശങ്ങളാണ് പാരസൈറ്റിന് ലഭിച്ചിരിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon